വാഷിങ്ടൺ : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടികളുമായി അമേരിക്ക, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്.
US President Donald Trump: I am officially declaring a national emergency. #Coronavirus pic.twitter.com/BTpXMkx0RC
— ANI (@ANI) March 13, 2020
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കും. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും, എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്കരിക്കാൻ രാജ്യത്തെ എല്ലാ ആശുപത്രികളോടും ആവശ്യപ്പെടും. ജനങ്ങള്‍ക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യും. അടുത്ത എട്ടാഴ്ചകള്‍ നിര്‍ണായകമാണെന്നും നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments