Latest NewsKeralaNews

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ഇല്ലെന്ന് കേന്ദ്ര ഉത്തരവിൽ തിരുത്ത്; ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ തിരുത്ത്. മരിച്ചവർക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. അതേസമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

Read also: കൊറോണ വൈറസിന്റെ കൂടെ എച്ച്‌ ഐ വിയും? വർക്കലയിൽ താമസിച്ചിരുന്ന ഇറ്റാലിയന്‍ പൗരനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി

അതേസമയം ലോകത്താകെ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി.ഇറ്റലിയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 21,157 ആയി.കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശിയായ 76കാരനും ഡല്‍ഹി സ്വദേശിനിയായ 69കാരിയുമാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button