
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്നിന്നുംകോവിഡ് 19 വൈറസ് രോഗബാധ സംശയിച്ചിരുന്ന ഒരാള്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹരിയാന സ്വദേശിയാണ് ചാടിപ്പോയത്. ജര്‍മനിയില്‍ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും ഷോപ്പിംഗ് മാളുകളും ബീച്ചും അടച്ചിടുകയാണെന്നും ബ്യൂട്ടി പാര്‍ലറുകള്‍ക്കും ജിമ്മുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്നും രോഗ ലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നും രോഗലക്ഷണം കണ്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്നത്. ജില്ലയില്‍ 249 പേര് നിരീക്ഷണത്തിലാണ്.
ബ്രിട്ടനില്‍ നിന്ന് ദോഹ വഴി കേരളത്തില്‍ എത്തിയ ദമ്പതികള്‍ കൊറോണ വൈറസ് ലക്ഷണത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ചടിപ്പോയ വിദേശ ദമ്പതികളെ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നിന്ന് ദോഹ വഴിയാണ് ദമ്പതികള്‍ കേരളത്തില്‍ എത്തിയിരുന്നത്.
Post Your Comments