തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയില്‍ തമ്മിലടി രൂക്ഷം . സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പരസ്യമായ പോരിലേയ്ക്ക് എത്തിയത്. അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍പേഴ്‌സന്‍ ബീനാപോളും സെക്രട്ടറി മഹേഷ് പഞ്ചുവിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കി.മുഖ്യമന്ത്രിയോടും പരാതി ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ സെക്രട്ടറിയെ നിയമിക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചു.ഇന്നലെ രാത്രി ഉത്തരവിറക്കിയെന്ന സൂചനയുമുണ്ട്.
ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി കമലിന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം മത്സരിക്കുന്നുണ്ട്.കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു മുമ്ബു തന്നെ അക്കാഡമിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വന്‍ തുക നല്‍കി വാങ്ങുന്നതായാണ് ആരോപണം ഉയര്‍ന്നത്. മലയാളത്തിലെ സമാന്തര സിനിമകളെ തഴഞ്ഞ് കച്ചവട സിനിമകള്‍ക്ക് അവസരം നല്‍കിയതും വിവാദമായിരുന്നു. അന്നുണ്ടായ തര്‍ക്കം സാംസ്‌കാരിക മന്ത്രി നേരിട്ട് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
തുടര്‍ന്ന ഇരു വിഭാഗങ്ങളും അനുനയത്തില്‍ പോകുകയായിരുന്നു. ജൂറിയെ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് പിന്നീട് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ ജൂറിയെ നിശ്ചയിക്കുന്നതില്‍ നിന്നും കമല്‍ മാറി നില്‍ക്കണമെന്ന ആവശ്യം മഹേഷ് പഞ്ചു ഉന്നയിച്ചു. വിവാദങ്ങളില്ലാതെ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ജൂറി നിര്‍ണയത്തില്‍ നിന്നും കമല്‍ മാറി നില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ ഇതംഗീകരിക്കാന്‍ കമലും വൈസ് ചെയര്‍മാന്‍ ബീനാപോളും തയ്യാറായില്ല.അവര്‍ ജൂറി നിര്‍ണയവുമായി മുന്നോട്ട് പോയി. ഇതോടെ മറ്റൊരു ജൂറിയെ മഹേഷ് പഞ്ചു നിര്‍ദ്ദേശിച്ചു. എന്നാല്‍ സര്‍ക്കാര്‍ രണ്ടും അംഗീകരിച്ചില്ല. ജനുവരി മാസത്തിലാണ് ചലിച്ചിത്ര അവാര്‍ഡ് ജൂറിയെ നിശ്ചയിക്കേണ്ടത്. മാര്‍ച്ച് പകുതിയായിട്ടും അനിശ്ചിതത്വത്തിന് പരിഹാരമായില്ല.
Post Your Comments