Latest NewsIndiaNews

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഇതുവരെ 81 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also : ആളുകളെ കൊന്നൊടുക്കുന്ന ഇപ്പോഴത്തെ കോവിഡ്-19 എന്ന മാരക വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയല്ല… ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് പുതിയ പ്രഭവ കേന്ദ്രം ഏതെന്ന് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ഇറാനില്‍നിന്ന് 44 പേരെ വ്യോമസേനയുടെ വിമാനത്തില്‍ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചു.ഇവര്‍ നാവികസേനാകേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. ഇറാനില്‍നിന്ന് ഇതുവരെ 1031 പേരുടെ സാംപിളുകള്‍ എത്തിച്ചിട്ടുണ്ട്. ഇറാനിലെത്തിയ ശാസ്ത്രജ്ഞര്‍ക്ക് താത്കാലിക ലാബ് സ്ഥാപിക്കാനുള്ള അനുമതി ഇറാന്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊറോണ വ്യാപനം തടയുന്നതിന് അതിര്‍ത്തിയിലെ 37 ചെക്ക് പോസ്റ്റുകളില്‍ 19 എണ്ണം അടച്ചു. ബംഗ്ലാദേശിലേക്കുള്ള ബസ്, തീവണ്ടി സര്‍വീസുകള്‍ ഏപ്രില്‍ 15 വരെ നിര്‍ത്തി. പഞ്ചാബിലെ അട്ടാരിയിലുള്ള ഇന്ത്യ-പാക് ചെക്‌പോസ്റ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു. അഫ്ഗാനില്‍നിന്ന് പാകിസ്താന്‍ വഴി അട്ടാരി-വാഗ അതിര്‍ത്തിയിലെത്തുന്ന ചരക്കുകള്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതും ആളുകളുടെ പോക്കുവരവും വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button