Latest NewsKeralaNews

കോ​വി​ഡ്-19 വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോ​വി​ഡ്-19 വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി. എ​ല്ലാ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജീ​വ​ന​ക്കാ​ര്‍ മാ​സ്കും സാ​നി​റ്റൈ​സ​റു​ക​ളും ക​ര്‍​ശ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, മലപ്പുറത്ത് വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 196 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.

ALSO READ: ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ഞെട്ടിക്കുന്നത്; ഡോ. രജിത്ത് പുറത്തേക്കോ? അവസാനം സംഭവിച്ചത്

വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 20 പേര്‍ ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32 പേര്‍ക്കു കൂടി ശനിയാഴ്ച മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. 247 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 31 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 216 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button