മുംബൈ : കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടർന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസർവീസുകളും എയർ ഇന്ത്യ നിർത്തിവച്ചു. റോം, മിലാൻ, സിയൂൾ എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഏപ്രിൽ 30 വരെയുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിയത്. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളിൽനിന്ന് കുവൈറ്റിലേക്ക് സർവീസ് നടത്തുന്നുണ്ട്. റോം, മിലാൻ, സിയൂൾ എന്നിവിടങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കലും ഏപ്രിൽ 30 വരെ നീട്ടിയിരുന്നു.
Also read : ഇറ്റലിയില്‍ കുടുങ്ങിയ നിരവധി പേരുടെ കൂട്ടത്തിൽ എംഎല്‍എ യുടെ ഭാര്യയും
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് നിലവിലുള്ള മൂന്ന് സർവീസുകൾക്ക് പകരമായി ഏപ്രിൽ 30 വരെ ഡൽഹി-മാഡ്രിഡ്-ഡൽഹി റൂട്ടിൽ രണ്ട് വിമാനങ്ങൾ മാത്രമേ എയർ ഇന്ത്യ പ്രവർത്തിപ്പിക്കുന്നൊള്ളു. മാർച്ച് 17 നും ഏപ്രിൽ 28 നും ഇടയിൽ മൂന്നാമത്തെ വിമാനം റദ്ദാക്കിയിരിക്കുകയാണ്. ആഗോള മഹാമാരിയായ കൊറോണയെ തുടർന്ന് വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments