ബര്‍മിംങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു. കൊറിയയുടെ സുംഗ് ജി ഹിയുനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാര്‍ട്ടർ ഉറപ്പിച്ചത്. 45 മിനിറ്റുകള്‍ക്കുള്ളില്‍ എതിരാളിയെ തോൽപ്പിക്കാൻ ഏഴാം സീഡായ ഇന്ത്യന്‍ താരത്തിനു സാധിച്ചു. സ്കോര്‍: 21-19, 21-15.
സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു. ലോക മൂന്നാം നമ്ബര്‍ താരമായ ജപ്പാന്റെ അകാനെ യാമഗുച്ചിയോട് നേരിട്ടുള്ള ഗെയി മുകള്ക്കാണ് സൈന പരാജയപ്പെട്ടത്. 28 മിനിറ്റ് മാത്രം നീണ്ട മത്സരത്തിലാണ് സൈന തോറ്റത്. സ്കോർ : 11-21, 8-21
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ പുറത്തേക്ക്. രണ്ടാം റൗണ്ടില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അലക്സെന് ആണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ലക്ഷ്യസെന്നിനെ പരാജയപ്പെടുത്തിയത് സ്കോര്‍: 17-21,18-21.
Post Your Comments