News

ഭാരതീയ പരമ്പരാഗത അഭിവാദ്യ രീതിയായ “നമസ്തേ”യെ സ്വീകരിച്ച് ലോക നേതാക്കൾ .ഈ കൊറോണ കാലത്തും ഇന്ത്യയ്ക്കു അഭിമാനിക്കാം .

ഈ കൊറോണ കാലത്തും ഇന്ത്യയ്ക്കു അഭിമാനിക്കാം . ഇന്ത്യൻ പൈതൃകത്തിനും ആചാരങ്ങൾക്കുമുള്ള മൂല്യം ലോക രാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നു .കൊറോണ ഭീതിയേതുടര്‍ന്ന് ഹസ്തദാനത്തിന് പകരം നമസ്‌തേ എന്ന നമ്മുടെ പരമ്പരാഗത അഭിവാദ്യ രീതിയെ സ്വീകരിച്ചിരിക്കുകയാണ് ലോകനേതാക്കള്‍. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്‌തെയ്ക്ക് പ്രചാരം കൈവന്നിരിക്കുന്നത്.. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്‌തേയിലൂടെയായിരുന്നു .

ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെ എങ്ങനെയാണ് നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പരസ്പരം കൈകൂപ്പി കാട്ടി .

അതേസമയം ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്ന കാഴ്ചയും  വലിയ തോതില്‍ പ്രചരിക്കുകയാണ് . കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ പലേഡിയത്തില്‍ നടന്ന പ്രിന്‍സെസ് ട്രസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അതിഥികള്‍ക്ക് മുമ്പില്‍ രാജകുമാരൻ കൈകൂപ്പിയത് . https://twitter.com/ParveenKaswan/status/1237952257313796102

നേരത്തെ കൊറോണ പടരാതിരിക്കാന്‍  ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്‌തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോടു  ആഹ്വാനം ചെയ്തിരുന്നു അങ്ങനെ നമസ്തേ ട്രംപിന് ശേഷം വീണ്ടും ലോക ശ്രദ്ധയാകർഷിക്കുന്നു നമ്മുടെ സ്വന്തം “നമസ്തേ

shortlink

Related Articles

Post Your Comments

Related Articles


Back to top button