Latest NewsIndiaNews

കൊവിഡ് 19 നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞു

പഞ്ചാബ്: കൊവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. പഞ്ചാബിലാണ് സംഭവം. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് പൊലീസ് ഇവരുടെ വിശദാംശങ്ങളില്‍ പറയുന്നു.

മംഗളൂരുവിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം വകവെക്കാതെ ഇയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീട് പുറത്തുവന്ന ഇയാളുടെ റിപ്പോര്‍ട്ടില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തി.

അതുപോലെ തന്നെ പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവ് ആശുപത്രി അധികൃതര്‍ അറിയാതെ മുങ്ങുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടില്‍ നിന്ന് ഇയാളെ കണ്ടെത്തുകയും വീണ്ടും നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് പുറത്തുവന്ന പരിശോധനാഫലത്തില്‍ ഇയാളുടെ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button