സിഡ്നി: പ്രശസ്ത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും, ഭാര്യയും നടിയുമായ റിത വില്‍സണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയില്‍ സിനിമ ചിത്രീകരണത്തിനിടെ ടോം ഹാങ്ക്സിന് കൊറോണ ബാധിക്കുകയായിരുന്നു. പനിയെ തുടർന്ന് ഓസ്ട്രേലിയയിലെ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
— Tom Hanks (@tomhanks) March 12, 2020
അമേരിക്കന്‍ ഗായകന്‍ ഈവസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കി വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ടോം ഹാങ്ക്സ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ ഈവസ് പ്രിസ്ലീ ലോക്കേഷനില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നും ഇയാളെ മാറ്റിനിര്‍ത്തിയെന്നും വാര്‍ണര്‍ ബ്രദേഴ്സ് വാർത്ത കുറിപ്പിലൂടെ പുറത്തു വിട്ടതിനു പിന്നാലെയാണ് പിന്നീടാണ് ചില അമേരിക്കന്‍ സൈറ്റുകളില്‍ ടോം ഹാങ്ക്സിന്‍റെ പ്രതികരണം ലഭ്യമായത്.
Post Your Comments