കുവൈറ്റ് സിറ്റി : രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. കൊറോണ വൈറസ്(കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചത്. 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനരാരംഭിക്കുക. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ കോഫി ഷോപ്പുകൾ, റെസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.
Also read : കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
അതേസമയം രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന സർവീസുകളും റദ്ദാക്കുന്നുവെന്ന് കുവൈറ്റ് ഭരണകൂടം അറിയിച്ചു. കാർഗോ സർവീസ് ഒഴികെ യുള്ള വിമാനങ്ങളുടെ സർവീസാണ് നിർത്തിവച്ചതെന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു
Post Your Comments