Latest NewsNewsIndia

ആരോഗ്യ ഇന്ത്യയ്ക്കായുള്ള ഡെറ്റോളിന്റെ പാഠ്യ പരിപാടി രണ്ടാം ഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി•ലോകത്തെ പ്രമുഖ ഉപഭോക്തൃ ആരോഗ്യ-ശുചിത്വ കമ്പനിയായ റെക്കിറ്റ് ബെങ്കൈസര്‍ ‘ആരോഗ്യ ഇന്ത്യയ്ക്ക് ഡെറ്റോള്‍’ എന്ന ഡിജിറ്റല്‍ പാഠ്യ പരിപാടിയുടെ വിജയകരമായ അവതരണത്തെ തുടര്‍ന്ന് അഖിലേന്ത്യ മോസ്‌ക് ഇമാമുമാരുടെ സംഘടനയുമായി ചേര്‍ന്ന് രണ്ടാം ഘട്ട പരിപാടി പ്രഖ്യാപിച്ചു. ആദ്യ ഘട്ട പരിപാടിയില്‍ ഒരു ലക്ഷത്തോളം മദ്രസാ വിദ്യാര്‍ത്ഥികളെ ആരോഗ്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ മോശം ശുചിത്വ ശീലങ്ങളാണ് അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണം. മദ്രസാ വിദ്യാര്‍ത്ഥികളിലെ കൈകഴുകലില്‍ അറിവും (50 ശതമാനം) മനോഭാവവും ശീലവും (32 ശതമാനം) പെരുമാറ്റവും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ദൗത്യത്തിലൂടെ ഇതുസംബന്ധിച്ച കുട്ടികളുടെ അറിവ് രണ്ടാം വര്‍ഷം 50 ശതമാനത്തില്‍ നിന്നും 90 ശതമാനമാക്കുകയാണ് ലക്ഷ്യം.

ഗ്രാമീണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂള്‍ കുട്ടികളില്‍ ശുചിത്വം ശീലമാക്കി മാറ്റുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ പശ്ചാത്തലം, അംഗീകാരം, നിലവിലെ പാഠ്യ ക്രമം എന്നിവ മനസിലാക്കികൊണ്ടാണ് ആശയം രൂപീകരിച്ചിരിക്കുന്നത്. ഉറുദുവിലും ഹിന്ദിയിലും വീഡിയോ അടിസ്ഥാനമാക്കിയുള്ള പഠനം ലഭ്യമാണ്. അറിവ് വര്‍ധിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തില്‍.

കഴിഞ്ഞ വര്‍ഷത്തെ പ്രാഥമിക പരിപാടിക്ക് ലഭിച്ച പ്രതികരണത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും മദ്രസകളിലുടനീളം അറിവും പെരുമാറ്റവും മനോഭാവവും ശുചിത്വ ശീലവും പകരാന്‍ കഴിഞ്ഞെന്നും ഈ വര്‍ഷം കൂട്ടായ ശ്രമത്തിലൂടെ പെരുമാറ്റത്തിലെ മാറ്റത്തിനാണ് ശ്രദ്ധിക്കുന്നതെന്നും അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഘട്ടങ്ങളായി 5,50,000 മദ്രസകളിലെ ആറു കോടിയിലധികം കുട്ടികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ആര്‍ബി ഹെല്‍ത്ത് ഇന്ത്യ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് ആന്‍ഡ് പാര്‍ട്ട്‌നര്‍ഷിപ്പ്‌സ് ഡയറക്ടര്‍ രവി ഭട്ട്‌നഗര്‍ പറഞ്ഞു.

വിദ്യാഭ്യാസമാണ് സാമൂഹ്യ മാറ്റത്തിന്റെ അടിത്തറയെന്നും കുട്ടികളെ ശാക്തീകരിക്കുന്നതില്‍ അതിന് നിര്‍ണായക പങ്കുണ്ടെന്നും ആരോഗ്യ ഇന്ത്യയ്ക്കായുള്ള ഹാന്‍ഡ്‌വാഷ് ഡിജിറ്റല്‍ പാഠ്യ പരിപാടിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അഖിലേന്ത്യ ഇമാം സംഘടനയുടെ മുഖ്യ ഇമാമായ ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്ല്യാസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button