ഡൽഹി : ഡൽഹി കലാപത്തിനിടയിൽ കൊല ചെയ്യപ്പെട്ട ദില്ലി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ ഘാതകരെ കുറിച്ച് അതിനിർണ്ണായക തെളിവുകളുമായി ഡൽഹി പോലീസ് . അറസ്സ് ചെയ്യപ്പെട്ട ഏഴു പേരും കൊടും കുറ്റവാളികൾ . ഇവർ ഷഹദാര ഡിസിപി അമിത് ശർമയെ കൊല്ലാൻ വൻ ഗൂഡാലോചന നടത്തിയവരാണ് . അമിത് ശർമ്മയായിരുന്നു ഇവരുടെ ലക്ഷ്യം . എന്നാൽ ശർമയ്ക്കു ഗുരുതരമായി പരിക്കേറ്റുവെങ്കിലും മരണപ്പെട്ടില്ല . ചന്ദ് ബാഗ് പ്രദേശത്ത് ഡ്യൂട്ടിയിലായിരുന്ന മരണപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ . ആക്രമസക്തരായ ജനക്കൂട്ടം കല്ലെറിയാൻ തുടങ്ങിയപ്പോൾ തടയാൻ ശ്രമിച്ച ഈ പോലീസുകാരനെ കലാപകാരികൾ കല്ലെറിയുകയും വളഞ്ഞു ആക്രമിക്കുകയും ചെയ്തു . ഇയാളുടെ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു . കലാപകാരികളുടെ കൈയ്യിൽ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ചാണ് രത്തൻ ലാലിനെ അവർ വേദി വച്ചത് എന്ന് തെളിഞ്ഞിട്ടുണ്ട്
പ്രതികളായ സലിം മാലിക്, മുന്ന, മുഹമ്മദ് ജലാലുദ്ദീൻ, മുഹമ്മദ് അയ്യൂബ്, മുഹമ്മദ് യൂനുസ്, ആരിഫ്, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് സലിം ഖാൻ എന്നിവർ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ പങ്കാളികളാണ് . ഇവർ ഷഹീൻ ബാഗിലെ പ്രക്ഷോഭങ്ങളിൽ നിരവധി തവണ പങ്കെടുത്തിട്ടുള്ളവരാണ് എന്ന് തെളിഞ്ഞിട്ടുണ്ട് ഇവരുടെ ലക്ഷ്യം കലാപത്തിന്റെ മറവിൽ പൊലീസുകാരെ ആക്രമിക്കുക എന്നതായിരുന്നു
സംഭവത്തിലെ സൂത്രധാരൻ മുന്നയാണ് . മുഹമ്മദ് ഡാനിഷ് അവിടുത്തെ സ്ഥലവാസിയല്ല . പുറംനാട്ടുകാരനാണ് . ഗാസിയാബാദിലെ താമസക്കാരനായ അയാൾ പ്രക്ഷോഭത്തിന്റെ മറവിൽ കലാപം നടത്താൻ ഒരുങ്ങി വന്നതായിരുന്നു . കലാപം ആസൂത്രണം ചെയ്തതിന്റെ നിരവധി തെളിവുകൾ ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട് . മുഹമ്മദ് ഡാനിഷ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയിലെ സജീവ പ്രവർത്തകനാണ് .
Post Your Comments