Latest NewsKeralaNews

ചിക്കനേയും മട്ടണേയും മത്സ്യത്തെയുമൊക്കെ മാറ്റിനിര്‍ത്തി നമ്മുടെ ചക്ക താരമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഗുണമായി തീര്‍ന്നത് ചക്കയ്ക്ക്. ചക്കയാണ് ഇപ്പോള്‍ നാട്ടിലെ താരം .വ്യാജവാര്‍ത്ത ചക്കയ്ക്കു ഗുണമായി. മാംസാഹാരം ഉപേക്ഷിച്ചാല്‍ കൊറോണ വൈറസ് ബാധയെ തടയാമെന്ന വ്യാജപ്രചരണമാണ് ചക്കയ്ക്കു ഗുണമായത്. ആട്ടിറച്ചിയുടേയും കോഴി ഇറച്ചിയുടേയും ഡിമാന്‍ഡ് കുറയുകയും ചക്കയുടെ ആവശ്യക്കാര്‍ ഏറുകയും ചെയ്തു.

ഇതോടെ ചക്കയുടെ വിലയും കുത്തനെ ഉയര്‍ന്നു. ഉത്തരേന്ത്യയില്‍ ഒരു കിലോ ചക്കയ്ക്കു 120 രൂപവരെ വന്നു. ഏകദേശം 120 ശതമാനത്തിലേറെയാണ് വില വര്‍ധിച്ചത്. എന്നാല്‍ കോഴി ഇറച്ചിയുടെ വില കുത്തനെ ഇടിഞ്ഞു. ബിരിയാണിയില്‍നിന്നും മട്ടനേയും ചിക്കനേയും പടിയിറക്കി ചക്ക സ്ഥാനംപിടിച്ചെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പക്ഷികള്‍ വഴി കൊറോണ വൈറസ് പകരാമെന്ന തെറ്റിദ്ധാരണയാണ് ആളുകള്‍ കോഴിയിറച്ചി ഉപേക്ഷിക്കാന്‍ കാരണമായത്. തെറ്റിദ്ധാരണ മാറ്റാന്‍ ജനങ്ങളെ കോഴിയിറച്ചിയിലേയ്ക്ക് തിരികെ എത്തിക്കുന്നതിനും ഇറച്ചിക്കോഴി കര്‍ഷകരുടെ സംഘടന അടുത്തിടെ ഗോരഖ്പുരില്‍ ചിക്കന്‍ മേളകള്‍ സംഘടിച്ചിരുന്നു. എന്നാല്‍ ഇത് വലിയ മാറ്റമൊന്നും വരുത്തിയില്ല.

ചക്ക ചേര്‍ത്ത ബിരിയാണിയ്ക്ക് ലക്‌നോവില്‍ ഇപ്പോള്‍ വന്‍ ഡിമാന്റാണ്. മട്ടണ്‍ ബിരിയാണിക്ക് പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഉപയോഗിക്കുന്നതെന്ന് പൂര്‍ണിമ ശ്രീവാസ്തവ എന്ന വീട്ടമ്മ പറയുന്നു. മട്ടന്‍ ബിരിയാണിക്കുപകരം ചക്ക ബിരിയാണി കഴിക്കുന്നതാണ് നല്ലത്. ഇത് നല്ല രുചിയാണ്. വിപണിയില്‍ ചക്ക കിട്ടാനില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും പൂര്‍ണിമ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button