KeralaLatest NewsNews

കോഴിക്കോട് പ്രദേശങ്ങളിൽ കോഴിവിഭവങ്ങൾ ഓർമയാകുന്നു

കോഴിക്കോട് : ന​ഗരത്തിലെ ഹോട്ടലുകള്‍ കോഴി വിഭവങ്ങള്‍ താത്കാലികമായി നിർത്തി. പക്ഷിപ്പനിയെക്കുറിച്ചുള്ള ഭീതിയെ തുടർന്ന് കോഴിയിറച്ചി ഇനി ഒരറിയിപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം. ഇതോടെ
നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോള്‍ എവിടെയും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.

Also read : ക്രിക്കറ്റ് താരം ബൈക്കപകടത്തില്‍ മരിച്ചു

കോഴിയിറച്ചി വിഭവങ്ങള്‍ തല്ക്കാലം നിർത്തിയതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയായി കുറഞ്ഞു. ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകള്‍ പൂട്ടിയതായും റിപ്പോർട്ടുകളുണ്ട്. ബിരിയാണി, അല്‍ഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കന്‍ തുടങ്ങി എല്ലാം അപ്രത്യക്ഷമായി. ഇറച്ചി വില്‍പന തടഞ്ഞതിനാല്‍ കോഴിക്കടകളും പൂട്ടി. കോഴികളടക്കം പക്ഷികള്‍ ചത്തു വീഴാന്‍ തുടങ്ങിയതിനാൽ രോഗ ബാധയ്ക്കു സാധ്യതയുള്ള മേഖലകളില്‍ വളര്‍ത്തു പക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചു കളയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button