Latest NewsKeralaNews

ജില്ലയിൽ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടും; കേരള ചിക്കന്‍ വ്യാപാരസമിതിയുടെ തീരുമാനം ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ചിക്കന്‍ വ്യാപാരസമിതി. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വേങ്ങേരിയിലും കൊടിയത്തൂരിലും പത്തുകിലോമീറ്റര്‍ പരിസരത്തെയും കോഴിക്കടകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം.

പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭാ മേഖലയില്‍ കോഴി ഇറച്ചി, ഷവര്‍മ്മ, കുഴിമന്തി എന്നിവയുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വിഭാഗമാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് നിര്‍ദേശം നല്‍കിയത്.

ഇതിനു പുറമെ വഴിയോരങ്ങളിലെ ഐസ് ഉപയോഗിച്ചുള്ള ശീതള പാനിയങ്ങള്‍, പാനിപൂരി, കുല്‍ഫി എന്നിവയുടെ വില്‍പ്പനയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ നഗരസഭാ നടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യാപാരികളും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button