ദുബായ് : കോവിഡ്-19 നെക്കുറിച്ചുള്ള പൊതുജന അവബോധത്തിന് യു.എ.ഇ. യുടെ പുതിയ വെബ്‌സൈറ്റ് വരുന്നു. അബുദാബി ആരോഗ്യവകുപ്പാണ് വെബ്‌സൈറ്റിന് തുടക്കമിടുന്നത്. സൈറ്റിൽ ഇൻട്രാക്ടീവ് ഫീച്ചേഴ്‌സ്, ഇൻട്രാക്ടീവ് മാപ്പ്, ഔദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ, അനുബന്ധചോദ്യങ്ങൾക്കുള്ള ഉത്തരം എന്നിവയും ലഭ്യമാണ്.
സാൽ എന്ന അബുദാബി ആസ്ഥാനമായുള്ള നിർമിതബുദ്ധി കമ്പനിയുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് വികസിപ്പിക്കുന്നത്.. കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിനൽകാൻ അബുദാബി പൊതു ആരോഗ്യ സേവ ദാതാക്കളായ ‘സേഹ’ പുതിയ ഹോട്ട്‌ലൈൻ നമ്പർ പുറത്തിറക്കിയിരുന്നു . +971563713090 എന്ന നമ്പറിൽ വിളിച്ച് ആളുകൾക്ക് സംശയങ്ങളും ആശങ്കകളും പങ്കുവെക്കാം.
ഇതേ നമ്പരിലുള്ള വാട്ട്‌സാപ്പിലും ആളുകൾക്ക് ബന്ധപ്പെടാം. 700-ലേറെ ആരോഗ്യ വിദഗ്ധരാണ് കോവിഡ് 19 അനുബന്ധ പ്രവർത്തനങ്ങളിൽ 24 മണിക്കൂറും സജീവമായിരിക്കുന്നത്.
Post Your Comments