Latest NewsKeralaNewsInternational

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്; ഇറാനിലും ഇറ്റലിയിലും കുടുങ്ങികിടക്കുന്നവരെ തിരിച്ചെത്തിക്കുമെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമം തുടരമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇത്തരമൊരു സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് മുരളീധരന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ നിലപാടു മൂലമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചെത്താനാവാത്തതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ അദേഹം കുറ്റപ്പെടുത്തി. ഇറ്റലിയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. വൈറസ് ബാധിതരല്ലാത്തവരെ മാത്രമാണ് ഇന്ത്യയിലേക്കു കൊണ്ടുവരിക. വൈറസ് ബാധ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ല. ഇതു കൂടുതല്‍ പേരിലേക്കു രോഗം പടരാന്‍ ഇടയാക്കും. രോഗം ബാധിച്ചവര്‍ക്ക് അവിടെത്തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ സംഘം ഇറ്റലിയിലേയ്ക്ക് പോകും. തുടര്‍ന്ന് പരിശോധനകള്‍ക്കു ശേഷം രോഗമില്ലാത്തവരെ തിരികെയെത്തിക്കാനാണ് ആലോചിക്കുന്നത്.

ആരോഗ്യരംഗത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്ന് വി മുരളീധരന്‍ പറഞ്ഞു. അതുകൊണ്ടാണ് കൊവിഡ് 19 നെഗറ്റിവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്. വിദേശത്തുനിന്ന് എത്തിയവരുടെ വിസാ കാലാവധി തീരുകയും അതിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ അപ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഒന്നും ചെയ്യുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button