Latest NewsIndiaNews

മിനിമം ബാലൻസ് സൂക്ഷിക്കുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർണായക തീരുമാനം പുറത്ത്

ഇതോടെ രാജ്യത്തെ 44.51 കോടി അക്കൗണ്ട് ഉപഭോക്താക്കൾക്ക് ബാങ്കിന്റെ നിർണായക തീരുമാനം ഗുണം ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവർക്ക് ഇനി മുതൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്രക്കുറിപ്പിലൂടെയാണ് നിർണായക തീരുമാനം പുറത്തു വിട്ടത്. ഇതോടെ രാജ്യത്തെ 44.51 കോടി അക്കൗണ്ട് ഉപഭോക്താക്കൾക്ക് ബാങ്കിന്റെ നിർണായക തീരുമാനം ഗുണം ചെയ്യും.

3000 മുതൽ 1000 രൂപ വരെയായിരുന്നു മിനിമം ബാലൻസ് സൂക്ഷിക്കേണ്ടിയിരുന്നത്. അതേസമയം, ഒരു മാസത്തിനിടെ രണ്ടാം തവണയും എസ്ബിഐ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. രണ്ടു കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകം. മറ്റു ബാങ്കുകളും താമസിയാതെ നിരക്ക് കുറയ്ക്കുമെന്നാണ് സൂചന.മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 10ന് പ്രാബല്യത്തിലായി.

ALSO READ: ഓപ്പറേഷന്‍ താമര ഭീതിയിൽ മഹാരാഷ്ട്ര; വീഴുമോ ഉദ്ധവ് സർക്കാർ?

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശ നിരക്കുകള്‍ 15 ബേസിസ് പോയന്റു വരെയാണ് കുറച്ചത്. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 10 ബേസിസ് പോയന്റ് കുറച്ച് 7.75ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പത്താമത്തെ തവണയാണ് എംസിഎല്‍ആര്‍ നിരക്കില്‍ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും.

നേരത്തെ ഫെബ്രുവരി 10നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത്.പുതിയതായി നിക്ഷേപം നടത്തുന്നവര്‍ക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവര്‍ക്കുമാണ് പുതിയ നിരക്കുകള്‍ ബാധകമാകുക. ഏഴു ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തില്‍നിന്ന് 4 ശതമാനമായി പലിശ കുറയും. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെയുള്ള പലിശ നിരക്ക് 6 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായാണ് കുറച്ചത്. അഞ്ചു മുതല്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപത്തിനും പുതുക്കിയ പലിശ 5.9 ശതമാനമാണ്. പുതിയ നിരക്കുകള്‍.

ALSO READ: ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രം;- ജ്യോതിരാദിത്യ സിന്ധ്യ

7 മുതല്‍ 45 ദിവസംവരെ-4ശതമാനം,46 മുതല്‍ 179 ദിവസംവരെ-5 ശതമാനം,180 മുതല്‍ 210 ദിവസം വരെ-5.50 ശതമാനം, 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ-5.5 ശതമാനം,ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ-5.90 ശതമാനം, 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ-5.90 ശതമാനം, 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ-5.90 ശതമാനം, 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ-5.90 ശതമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button