Latest NewsNewsIndia

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി : പ്രശ്‌നപരിഹാരത്തിന് അരയും തലയും മുറുക്കി സോണിയാ ഗാന്ധിയും നേതാക്കളും

രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായ്ക്ക് മുന്നില്‍ അടിതെറ്റിയ കോണ്‍ഗ്രസിന് സിന്ധ്യയെ തിരിച്ചു കൊണ്ടുവരാനാകുമോ എന്ന് ഉറ്റു നോക്കി രാജ്യവും

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി , പ്രശ്നപരിഹാരത്തിന് അരയും തലയും മുറുക്കി സോണിയാ ഗാന്ധിയും നേതാക്കളും. ഇതിനായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബംഗളൂരുവിലേയ്ക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചിരിയ്ക്കുകയാണ്. മുകുള്‍ വാസ്‌നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. കൂടാതെ, വിമത നേതാക്കളുമായി സംസാരിക്കുന്നതിനായി സജ്ജന്‍സിഗം വര്‍മ, ഗോവിന്ദ് സിംഗ് എന്നീ മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി ചുമതലപ്പെടുത്തി. ഇരു നേതാക്കളും ബംഗളൂരുവിലേയ്ക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്.

Read Also : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പതനത്തിലേക്ക്; സിന്ധ്യയുടെ രാജിക്ക് പിന്നാലെ 200 പേര്‍ രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്

22 MLA മാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. മധ്യപ്രദേശിലെ ‘അധികാര തര്‍ക്കം’ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തന്നെ ഉടലെടുത്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാന മുഖ്യമന്ത്രിയായി പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വാക്കു നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി നറുക്ക് വീണത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ കമല്‍ നാഥിനാണ്. മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടതോടെ മധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്കായി AICC ജനറല്‍സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്റെ സഹ ചുമതലക്കാരനുമായ സിന്ധ്യയുടെ ലക്ഷ്യം. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ പദവി സിന്ധ്യയ്ക്ക് നല്‍കാന്‍ കമല്‍ നാഥ് തയ്യാറായിരുന്നില്ല. കൂടാതെ, ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഏറെ അലംഭാവം കാട്ടുകയും ചെയ്തു.

ഇതിനിടെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ‘സിന്ധ്യ കുടുംബം’ പരാജയം കാണാത്ത ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെടുകയും ചെയ്തു. ഗുണയിലെ തന്റെ പരാജയത്തിന് പിന്നില്‍ കമല്‍ നാഥ് ആണെന്ന് സിന്ധ്യ ആരോപിക്കുകയും ചെയ്തിരുന്നു.

ജനപ്രിയ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് പാര്‍ട്ടി ഉപേക്ഷിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സിന്ധ്യയ്‌ക്കൊപ്പം 22 MLA മാര്‍കൂടി പാര്‍ട്ടി വിട്ടതോടെ ഭൂരിപക്ഷംനേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാര്യത്തില്‍ തീരുമാനമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button