ഭോപാല്‍: പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളും രൂക്ഷമാവുകയാണ്.
സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത് തന്നെ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുമ്പോഴാണ് 200 നേതാക്കളുടെ രാജി. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാര്‍, ചമ്പല്‍ മേഖലയിലെ 200 ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചത്.
അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവില്‍ 88 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. ഇവരെ ഇവരെ ജയ്പുരിലേക്ക് മാറ്റി. എന്നാല്‍, നിലവില്‍ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറാനിരിക്കുകയാണ് ബിജെപി.
രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങളെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനായി രണ്ട് മുതിര്‍ന്ന നേതാക്കളെ ബെംഗളൂരുവിലേക്ക് അയക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്തി തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്.
Post Your Comments