തിരുവനന്തപുരം : കോവിഡ്-19 വൈറസ് ബാധ കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തു 14 പേർക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു പേർ നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
Also read : ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു
കോവിഡ്-19 ഗൾഫിൽ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കും. ടൂറിസം നിയന്ത്രണങ്ങൾക്കുപുറമേ വ്യാപാരം കുറയാൻ തുടങ്ങിയത് നികുതിവരുമാനത്തെയും ബാധിക്കും. ഇതുകൊണ്ടാണ് രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിരോധം ഊ ർജിതമാക്കാൻ കേരള ഫിനാൻസ് കോർപറേഷനിൽനിന്ന് മെഡിക്കൽ സർവീസ് കോർപറേഷന് 150 കോടി രൂപ ലഭ്യമാക്കിയെ ന്നും പുതിയ സാമ്പത്തികവർഷം തുടങ്ങുന്നതോടെ സാമ്പത്തികപ്രതിസന്ധിയിൽ അയവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇറ്റലിയിൽ നിന്നു പത്തനംതിട്ട റാന്നിയിലെത്തി കോവിഡ് ബാധ സ്ഥിരീകരിച്ച കുടുംബം സന്ദർശിച്ച പുനലൂരിലെ ബന്ധു വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികളായ രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആക്കുമെന്ന് അധികൃതർ അറിയിച്ചു. ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കൾക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും വീടുകളിൽ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് വിമാനത്തിലുണ്ടായിരുന്ന 99 പേർ എറണാകുളം ജില്ലക്കാരാണ്.
Post Your Comments