Latest NewsNewsInternational

ആശുപത്രിയിലെ ജോലിക്കിടെ ഫോട്ടോ എടുത്ത് ശാരീരികമായും മാനസികമായും അനുഭവിക്കുന്ന വെല്ലുവിളികള്‍ തുറന്നു പറഞ്ഞ് കോവിഡ് വാര്‍ഡിലെ നഴ്‌സ്

ചൈനയ്ക്ക് ശേഷം ഇറ്റലിയിലും ഇറാനിലും പിടിമുറുക്കിയിരിക്കുകയാണ് കൊറോണ വൈറസ്. എല്ലാവരും കൊറോണ വൈറസിനെ പേടിച്ച് ഓടി ഒളിക്കുമ്പോള്‍, ഒരു മിനിറ്റ് പോലും പാഴാക്കാതെ കൊറോണ രോഗികള്‍ക്കായി ജീവിതം മാറ്റി വച്ചിരിക്കുകയാണ് നഴ്‌സുമാര്‍. ശാരീരികമായും മാനസികമായും നഴ്‌സ്മാര്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. ശരീരം മുഴുവന്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച്, മുഖം മറച്ച് രാവും പകലുമില്ലാതെയാണ് ഇവര്‍ കഷ്ടപ്പെടുന്നത്. മണിക്കൂറുകളോളമാണ് ഇവര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്.

എന്നാല്‍ ഇപ്പോളിതാ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇറ്റലിയിലെ മിലന്‍സ് ഗ്രോസെറ്റോ ആശുപത്രിയില്‍ കോവിഡ് 19 വാര്‍ഡില്‍ ജോലി ചെയ്യുന്ന എലീസ ബൊനാരി എന്ന 23കാരിയായ നഴ്‌സ്. ആശുപത്രിയിലെ ജോലിക്കിടെയുള്ള ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. മുഖം ചുവന്നു തടിച്ച പാടുകളോടു കൂടിയുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ശാരീകമായി ഞാന്‍ തളര്‍ന്നിരിക്കുകയാണ്. സുരക്ഷ ഉപകരണങ്ങളെല്ലാം വളരെ മോശമായതാണ് ഇതിനു കാരണം. കോട്ട് കൂടുതല്‍ ചൂടുള്ളതും വിയര്‍ക്കുന്നതുമാണ്. ഒരിക്കല്‍ വസ്ത്രം ധരിച്ചാല്‍ ആറുമണിക്കൂര്‍ എനിക്ക് ബാത്ത്‌റൂമില്‍ പൊകാനോ വെള്ളം കുടിക്കാനോ കഴിയില്ല.’ എലീസ വ്യക്തമാക്കി. മാത്രവുമല്ല പതിനായിരത്തിലേറെ പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അതിനാല്‍ തന്നെ ആരും ആശുപത്രി വിട്ട് പുറത്തിറങ്ങരുതെന്ന പ്രത്യേക അഭ്യര്‍ത്ഥനയും ഇവര്‍ പങ്കുവെക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button