മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ്–19: ബാധിച്ച ഒൻപത് പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 18പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ ഇറാനിൽ നിന്നും,ഒരാള്‍ ഇറ്റലിയിലെ മിലാനില്‍ നിന്നും വന്നവരാണ്. 3,000ത്തോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇറാന്‍, ഇറ്റലി, ഈജിപ്ത് തുടങ്ങി കൊറോണ ബാധിത രാഷ്ട്രങ്ങളില്‍ നിന്നും 14 ദിവസത്തിനിടെ മടങ്ങിയെത്തിയവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളത്.
യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കൊവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. അതേസമയം സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്നു ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. കുവൈറ്റിൽ വിദേശികൾക്കു നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
Post Your Comments