KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി ; മൂന്നു നമ്പറുകള്‍ കൂടെ പുതുതായി ചേര്‍ത്തു ; രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും ഈ നമ്പരുകളില്‍ വിളിക്കുക

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കോള്‍ സെന്ററുകളൊരുക്കി സര്‍ക്കാര്‍. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ആണ് കോള്‍സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്നു നമ്പറുകള്‍ കൂടെ ചേര്‍ത്ത് ഇപ്പോള്‍ 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും താഴെ കൊടുക്കുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

0471 2309250,

0471 2309251,

0471 2309252,

0471 2309253,

0471 2309254,

0471 2309255

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നതെന്നും കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ അറിയാന്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുക. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാതിരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button