Latest NewsKeralaNews

കൊറോണ; നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപതയും, ധ്യാനങ്ങള്‍ അടക്കം നടത്തരുതെന്ന് നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപതയും. ധ്യാനങ്ങള്‍ അടക്കം നടത്തരുതെന്ന് നിര്‍ദേശം. വിശുദ്ധ കുര്‍ബാന കൈകളില്‍ മാത്രമേ നല്‍കാവൂ എന്നും രോഗ ലക്ഷണം ഉള്ളവര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍  പള്ളിയിലേക്ക് വരരുതെന്നും നിര്‍ദേശിച്ചു.

മാര്‍ച്ച് 31 വരെ ഇടവകധ്യാനങ്ങള്‍, സണ്‍ഡേ ക്ലാസുകള്‍, കുടുംബ കൂട്ടായ്മകള്‍, ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. പൊതുപരിപാടികളും ഉത്സവങ്ങളും മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button