Latest NewsNews

കൊറോണ വൈറസ് ബാധയുള്ളളവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചാല്‍ രോഗം പകരുമോ? പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്താണ് ; രോഗം പടരാനുള്ള സാധ്യതകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ലോകം മുഴുവന്‍ ഭീതി പടര്‍ത്തി കൊണ്ടാണ് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് 19 ഭീതിയില്‍ ഇപ്പോള്‍ വിമാനയാത്ര നടത്താന്‍ പോലും പലരും ഭയക്കുന്നു. വ്യോമയാന രംഗത്തെ വൈറസ് ഏറെ ബാധിച്ചിട്ടുമുണ്ട്. മിക്ക രാജ്യങ്ങളും യാത്രാവിലക്കു പോലും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേരളത്തിലും ആയിരത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. ഏറെകുറെ പ്രതിരോധിച്ച വൈറസ് ഇറ്റലിയില്‍നിന്ന് പത്തനംതിട്ടയിലേക്ക് എത്തിയവരുടെ ജാഗ്രതക്കുറവാണ് കേരളത്തില്‍ വീണ്ടും വൈറസ് പകരുന്നതിന് പ്രധാനകാരണമായത്. എന്നാല്‍ വൈറസ് ബാധയുള്ളളവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചാല്‍ രോഗം പകരുമോ? ഇപ്പോള്‍ ഏറ്റവും പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്. ഈ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്താണ്?

കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിലെ എല്ലാവര്‍ക്കും രോഗം വരാനുളള സാധ്യതയില്ല. പുതുതലമുറയില്‍പ്പെട്ട വിമാനങ്ങളിലെല്ലാം ഹൈ എഫിഷ്യന്‍സി പാര്‍ക്കുലേറ്റ് ഫീല്‍റ്ററുകളാണ് ഉപയോഗിക്കുന്നതെന്നാണ് അയാട്ട പറയുന്നത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഉപയോഗിക്കുന്നത്ര കാര്യക്ഷമതയുള്ള ഈ ഫില്‍റ്ററുകള്‍ വായുവില്‍ വൈറസിന്റെയും ബാക്ടീരിയകളുടെയും സാന്നിധ്യം പരമാവധി ഒഴിവാക്കുമെന്നും അയാട്ട ചൂണ്ടികാണിക്കുന്നു.

ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണ് ഈ വൈറസിന്റെ പൊതു ലക്ഷണങ്ങള്‍. ചിലര്‍ക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ കോവിഡ് 19 ലക്ഷണങ്ങളാണ്. ചിലര്‍ക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. ഈ ലക്ഷണങ്ങളുള്ളവരും രോഗിയുമായി അടുത്തിടപഴകിയവരും വിമാന യാത്രകള്‍ ഒഴിവാക്കുകയാണ് നല്ലത്.

രോഗം പടരാനുള്ള സാധ്യതകള്‍

* വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് അത് മറ്റുള്ളവരിലേക്കു പകരുന്നത്.

* രോഗിയുടെ സമീപമുള്ള വസ്തുക്കളില്‍ വീഴുന്ന സ്രവങ്ങളില്‍ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാം.

* ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക.

* കോവിഡ് 19 ലക്ഷണങ്ങളുമായി സഞ്ചരിക്കുന്ന രോഗിയുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്കും മുന്നിലെയും പിന്നിലെയും സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്കുമാണ് വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത.

* ഇവരുമായി അടുത്തിടപഴകുന്ന വിമാന ജീവനക്കാര്‍ക്കും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്.

* രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെക്കൂടെ കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കുക.

* ടായ്ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കൈകളിലെ വൈറസിനെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകുന്നതു ശീലമാക്കുക.

* ഉള്ളംകയ്യിലും പുറം കയ്യിലും വിരലുകള്‍ക്കിടയിലുമായി 20 സെക്കന്‍ഡ് നേരമെങ്കിലും കഴുകണം.

* 60% എങ്കിലും ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാം.

* രോഗം ബാധിച്ച ആളില്‍നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) അകലെ നില്‍ക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button