ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയാണ് നിയോഗിച്ചത്. വിമതരുമായി സംസാരിക്കാന്‍ സജ്ജന്‍ സിംഗ് വര്‍മ്മ, ഗോവിന്ദ് സിംഗ് എന്നീ നേതാക്കളെയും ചുമതലപ്പെടുത്തി.അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റിവെച്ചതായാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു സിന്ധ്യ രാജി സമര്‍പ്പിച്ചത്. സിന്ധ്യ കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍കഴിഞ്ഞദിവസം മുതല്‍ ശക്തിപ്പെട്ടിരുന്നു.ഏറെ നാളായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്.
Post Your Comments