ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണം ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്ലാന്‍ഡ്, സിങ്കപ്പൂര്‍, ഇറാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ യാത്രകള്‍ നടത്തിയവര്‍ 14 ദിവസത്തേക്ക് സ്വയം കരുതല്‍ സംരക്ഷണയില്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരക്കാര്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യുവാനുള്ള സൗകര്യം തൊഴിലുടമകള്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
read also : സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്ന് മുതല്‍ നിയന്ത്രണം
ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ മാസം 11ന് മുമ്ബ് അനുവദിച്ച വിസകളും റദ്ദാക്കി. ഇതിനിടെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ അമേരിക്കയില്‍ തുടരുവാന്‍ വേണ്ടിയാണ് എസ്പര്‍ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.
Post Your Comments