കൊല്‍ക്കത്ത: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കാത്തത് ഈ കാരണം കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദൈവാനുഗ്രഹമുള്ളതുകൊണ്ടെന്ന് വൈറസ് ഇന്ത്യയില്‍ വ്യാപിക്കാത്തത്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ കൊറോണവൈറസ് ബാധയെ പേടിക്കേണ്ടിവരില്ലെന്നും അദേഹം പറഞ്ഞു. രാജ്യത്ത് ആയിരങ്ങള്‍ ക്ഷേത്രങ്ങളില്‍ പോയി കൈകൊണ്ട് വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. കാരണം നമുക്ക് ദൈവാനുഗ്രഹമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പുര്‍ബ മേദിനിപുര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന.
കൊറോണയെപ്പേടിച്ച് ലോകത്ത് മറ്റ് രാജ്യങ്ങളില്‍ ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. ലോകം കീഴടക്കിയവരും ചന്ദ്രനില്‍ പോയവരും പേടിച്ച് വീട്ടില്‍ അടച്ചിരിക്കുകയാണ്. പക്ഷേ ഇന്ത്യയിലോ, ആയിരങ്ങള്‍ പൂജക്കെത്തുന്നു. വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. നമുക്ക് ദൈവാനുഗ്രഹമുണ്ട്. അതുകൊണ്ടാണ് ഇവിടെ ഒന്നും സംഭവിക്കാത്തത്. കുറച്ച് പേര്‍ക്ക് മാത്രമാണ് കൊറോണ പിടിപ്പെട്ടത്. രാജ്യത്ത് മലേറിയയും ഡെങ്കിയും പിടിപെട്ട് നിരവധി പേര്‍ മരിക്കുന്നു. എന്നിട്ടും നമ്മള്‍ പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സംസ്‌കാരം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും നമുക്ക് കാണാം. നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണിത്. ഇതിലൂടെയാണ് നമ്മള്‍ പുരോഗതിയിലേക്കെത്തുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു. എന്നാല്‍ ഇദ്ദഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ത്ഥാ ചാറ്റര്‍ജി രംഗത്തെത്തി. ബിജെപി പോലൊരു പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments