ഡല്‍ഹി: ഡൽഹി പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപം മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹി കലാപത്തെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെ 206 പോലീസ് സ്റ്റേഷനില്‍ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നത്. മറ്റു സ്ഥലങ്ങളില്‍ അക്രമം നടത്താനുള്ള ശ്രമം നിയന്ത്രിച്ച പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. അജിത് ഡോവല്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പോയത് തന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2647 പേര്‍ അറസ്റ്റിലായെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹി കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ക്ക് പോകാതെ താന്‍ കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കലാപത്തിന് പണം ഒഴുക്കിയ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. യു.പിയില്‍ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ല. പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കും. മതത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ ആരെയും രക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സി.എ.എക്ക് എതിരെ സംഘടിപ്പിക്കപ്പെട്ട റാലികളെക്കാള്‍ കൂടുതല്‍ പേര്‍ സി.എ.എയെ അനുകൂലിച്ച് റാലി നടത്തി. സി.എ.എ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments