KeralaNattuvarthaLatest NewsNews

വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂര്‍ ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബൈക്ക് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച്‌ ബൈക്ക് യാത്രികരായ കോഴിക്കോട് തിരുവമ്ബാടി സ്വദേശികളായ തിരുവേളില്‍ സാബു ജോസഫിന്‍റെ മകന്‍ അതുല്‍ സാബു (23), തിരുവമ്ബാടി പുറഞ്ചിറയില്‍ ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്‌.

Also read : കൊറോണ വൈറസ്: മാസച്യുസെറ്റ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബുധനാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു അപകടം. ഇരുവരും കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൈപ്പിങ്ങ് ആന്‍ഡ് സ്ട്രച്ചറല്‍ വിദ്യാര്‍ഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാൽ വീട്ടിലേയ്ക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button