കറാച്ചി : പാക്കിസ്ഥാനിൽ കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി. കറാച്ചിയിൽ ഒൻപത് പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിറിയയിൽനിന്നും ലണ്ടനിൽനിന്നും കറാച്ചിയിൽ എത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇവരുമായി സന്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചു വരികയാണ്. ഇറാൻ – പാക്കിസ്ഥാൻ അതിർത്തിയിൽ മൂവായിരത്തോളം തീർഥാടകരെ രണ്ടാഴ്ചയായി ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. കാൽനടയായി ഇറാനിൽനിന്നു വന്നവരാണ് ഇവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ.
Also read : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം : സ്ഥിരീകരിച്ചത് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്
അതേസമയം, യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കൊവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. അതേസമയം സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്നു ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. കുവൈറ്റിൽ വിദേശികൾക്കു നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
Post Your Comments