KeralaLatest NewsNews

വിമാനത്താവളത്തിലെ കൊറോണ പരിശോധനയ്ക്കിടെ ഇന്ത്യയെ പുച്ഛിക്കാൻ ഇറ്റലിക്കാരിയുടെ ശ്രമം; തക്ക മറുപടി കൊടുത്ത് വനിത ഡോക്ടര്‍

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. വിമാനത്താവളങ്ങളിലും മറ്റും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊറോണ സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ജോലിക്കാരനായ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയെ ഒരു ഇറ്റലിക്കാരിയായ യുവതി പുച്ഛിക്കാന്‍ ശ്രമിച്ചതും അവര്‍ക്ക് വനിതാ ഡോക്ടർ നൽകിയ മറുപടിയുമാണ് യുവാവ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

Read also: കൊറോണ സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയിരുന്നു; പത്തനംതിട്ടയില്‍ 2 വയസ്സുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊറോണ വൈറസ് (കോവിഡ് – 19 ) മായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു…

International Flight ല്‍ വരുന്ന എല്ലാവര്‍ക്കും ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു… കൂടാതെ രണ്ട് ഫോമുകളില്‍ ആരോഗ്യ വിവര റിപ്പോര്‍ട്ടുകള്‍ ഓരോ Passenger ഉം 2 കോപ്പി വിമാനത്തില്‍ വച്ച്‌ തന്നെ പൂരിപ്പിച്ച്‌ Health wing ന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതും ഉണ്ട്…
അതില്‍ ഒരു കോപ്പിയില്‍ സീല്‍ ചെയ്ത് വിട്ടാല്‍ മാത്രമേ പുറത്തേക്ക് പോവാന്‍ പറ്റു..

ഇന്നലെ വന്ന ഒരു വിമാനത്തില്‍ 30 ഓളം ഇറ്റലിയില്‍ നിന്ന് വന്ന വിദേശിയര്‍ ഉണ്ടായിരുന്നു…
അവരില്‍ പലര്‍ക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാന്‍ കഴിഞ്ഞു….

രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന ഒരു വിദേശ വനിതയെ പോവാന്‍ അനുവദിക്കാതെ വന്നപ്പോള്‍ അവര്‍ ചൂടാവുകയും എന്നാല്‍ അങ്ങേയറ്റം പുച്ഛത്തോടു കൂടിയും പറയുന്നുണ്ടായിരുന്നു ‘ യുറോപ്പ് പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചെക്കിങ്ങ് നടക്കുന്നില്ല… എന്നിട്ടാണ് ഇന്‍ഡ്യയില്‍ ഇങ്ങനെ’

ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ഞങ്ങളുടെ ടീമിലുള്ള ലേഡി ഡോക്ടര്‍ ആ വിദേശ വനിതയോട് പറഞ്ഞു

‘ മേഡം , നൂറ് കോടിയിലേറെയുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്‍ഡ്യയില്‍ ഇത്തരം ആരോഗ്യ പരിശോധനകള്‍ കര്‍ശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150 ല്‍ ഏറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതും ‘

ഇത് കേട്ട് ആ ഇറ്റലിക്കാരി മുഖത്തെ ഇന്‍ഡ്യക്കാരോടുള്ള പുച്ഛത്തിന് എന്തോ ഒരു ഇടിവു സംഭവിക്കുന്നത് കാണാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല കൂട്ടത്തില്‍ ഒന്നും തന്നെ പറയാതെ ബാക്കി പരിശോധനയ്ക്ക് തയ്യാറാവുന്നതും കാണാന്‍ കഴിഞ്ഞു….

വനിതാ ദിനത്തില്‍ ആ ലേഡി ഡോക്ടര്‍ നല്‍കിയ മറുപടി ഒരു നല്ല കൈയടിക്ക് വക നല്‍കിയെങ്കിലും പരിസരം എയര്‍പോര്‍ട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയില്‍ ആയതിനാലും മനസ്സില്‍ നല്ലൊരു കൈയടി കൊടുത്തുകൊണ്ട് അവര്‍ക്ക് അഭിനന്ദനം അറിയിച്ചു…

P R Libin
Jr HI CHC Ezhikkara

shortlink

Related Articles

Post Your Comments

Related Articles


Back to top button