Latest NewsNewsIndia
Trending

ഇത് സന്തോഷം തരുന്ന ഘർ വാപ്പസി : യശോദര രാജെ സിന്ധ്യ

ജ്യോതിരാദിത്യയുടെ ഈ മടങ്ങി വരവ് കാണുമ്പോൾ താൻ ഓർക്കുന്നത് സഹോദരനായ മാധവറാവു സിന്ധ്യയെയും അദേഹത്തിന് ജനസംഘത്തിനോടുള്ള അടുപ്പവും ആയിരുന്നു. ജ്യോതിരാദിത്യയുടെ പിതാവ് - മാധവറാവു സിന്ധ്യ തുടക്കത്തിൽ ജനസംഘത്തിൽ ചേർന്നിരുന്നു

ഭോപ്പാൽ : കോൺഗ്രസ്സിൽ നിന്നും രാജി വച്ച ജ്യോതിരാദിത്യയെ വളരെ അധികം സന്തോഷത്തോടെ സ്വീകരിക്കുകയാണ് അച്ഛൻ പെങ്ങളായ യശോദരരാജെ സിന്ധ്യ. ഈ മടങ്ങി വരവിനെ അതിയായ സന്തോഷം തരുന്ന ഘർ വാപ്പസിയെന്ന് വിശേഷിപ്പിക്കുകയാണ് മുതിർന്ന ബി ജെ പി നേതാവ് കൂടിയായ യശോദരരാജെ സിന്ധ്യ. കോൺഗ്രസ്സ് പാളയത്തിൽ സിന്ധ്യയുടെ ആത്മാഭിമാനം നിരന്തരം ആക്രമിക്കപ്പെടുകയായിരുന്നുവെന്നും അത് തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സിനും പോറൽ എൽക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു . ജ്യോതിരാദിത്യയുടെ ഈ മടങ്ങി വരവ് കാണുമ്പോൾ താൻ ഓർക്കുന്നത് സഹോദരനായ മാധവറാവു സിന്ധ്യയെയും അദേഹത്തിന് ജനസംഘത്തിനോടുള്ള അടുപ്പവും ആയിരുന്നു. ജ്യോതിരാദിത്യയുടെ പിതാവ് – മാധവറാവു സിന്ധ്യ തുടക്കത്തിൽ ജനസംഘത്തിൽ ചേർന്നിരുന്നു കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള സിന്ധ്യയുടെ തീരുമാനത്തിൽ യശോധര രാജെയുടെ പങ്ക് വളരെ വലുതാണെന്ന് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button