ബിഗ്ബോസ് ഷോയിൽ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ ഉണ്ടാക്കിയ വ്യക്തിയാണ് രജിത് കുമാർ. എന്നാലിപ്പോൾ രജിത് കുമാറിനെ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് അയച്ചിരിക്കുകയാണ്. ബിഗ് ബോസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി ചെയ്തതിനുള്ള ശിക്ഷ എന്ന നിലയിലാണ് പുറത്തേക്ക് അയക്കുന്നതായി ബിഗ്ബോസ് അറിയിച്ചത്. ബിഗ് ബോസ് ഒരു സ്കൂളാക്കി മാറ്റിയായിരുന്നു ഇന്നത്തെ ടാസ്ക്ക്.ദയ അശ്വതി, സുജോ, ഫുക്രു എന്നിവർ അധ്യാപകരായും വികൃതികളായ വിദ്യാര്‍ഥികളായി രജിത്തും അമൃതയും അഭിരാമിയും രഘുവും എലീനയും രേഷ്മയും അലസാൻഡ്രയും പാഷാണം ഷാജിയും ആണ് ടാസ്കിൽ പങ്കെടുത്തത്.
ക്ലാസ് തുടങ്ങിയപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയായിരുന്നു. രേഷ്മയുടെ ബര്‍ത്ത്ഡേയാണ് എന്ന് ക്ലാസ്സിനിടെ പറഞ്ഞു. രേഷ്മ എല്ലാവര്ക്കും മിഠായി കൊടുത്തു. അതിനിടയില്‍ ആശംസ അറിയിക്കാൻ ശ്രമിക്കുമ്പോള്‍ രജിത് രേഷ്മയുടെ കണ്ണില്‍ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്നാണ് മറ്റുള്ളവർ കരുതിയത്. എന്നാൽ രേഷ്മയുടെ കണ്ണ് നീറുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കണ്‍ഫെഷന്‍ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു.സഹമത്സരാര്‍ഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിക്കുകയായിരുന്നു. താല്‍ക്കാലികമായി രജിത്തിനെ ഹൗസിന് പുറത്താക്കുകയാണെന്നും വ്യക്തമാക്കി അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
Post Your Comments