Latest NewsNewsInternationalUK

യു കെയിലെ ഇന്ത്യൻ വംശജയായ എം പിയെ കാർട്ടൂൺ വഴി വംശീയ അധിക്ഷേപം നടത്തിയ പ്രമുഖ പത്രത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു .

ലണ്ടൻ : വനിതാ ദിനത്തിൽ ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടിയുടെ എം പിയും യുകെ ആഭ്യന്തര സെക്രട്ടറിയുമായ  പ്രീതി പട്ടേലിനെതിരെ വംശീയ അധിക്ഷേപം നടത്തിയ “ദ ഗാർഡിയൻ” എന്ന പ്രമുഖ  അന്താരാഷ്ട്ര പത്രത്തിനെതിരെ കടുത്ത ജനരോഷം .  കാർട്ടൂൺ  വഴി നഗ്നമായ വംശീയ അധിക്ഷേപത്തിനാണ്  പത്രം മുതിർന്നത് . സെക്രട്ടറി പ്രീതി പട്ടേലും പ്രധാനമന്ത്രി ബോറിസ് ജോൺസണും കാളകളായി ചിത്രീകരിച്ച കാർട്ടൂൺ ഞായറാഴ്ചയാണ് പ്രസിദ്ധീകരിച്ചത് .കാർട്ടൂണിൽ പ്രീതിക്ക് മൂക്ക് കയറും ഉണ്ട് .

ജനപ്രിയ കാർട്ടൂണിസ്റ്റ് സ്റ്റീവ് ബെല്ലാണ് കാർട്ടൂൺ വരച്ചത്. പ്രധാനമന്ത്രിക്കുശേഷം ഏറ്റവും ശക്തമായ രണ്ടാമത്തെ കാബിനറ്റ് പദവി വഹിക്കുന്ന ആദ്യത്തെ വംശീയ ന്യൂനപക്ഷ വനിതയാണ് ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ

കാർട്ടൂണിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത് ,പലരും പത്രത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുന്നുണ്ട് .

shortlink

Post Your Comments


Back to top button