ന്യൂഡല്‍ഹി•കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. പ്രധാനമന്ത്രിയും നരേന്ദ്രമോദിയുടെ വസതിയില്‍ മോദിയും അമിത്ഷായും സിന്ധ്യയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അര മണിക്കൂര്‍ മുന്‍പ് തന്നെ കൈമാറിയതായാണ് വിവരം.
സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.
18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. തെൻറ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.
Post Your Comments