ലക്നോ•ഹിന്ദു യുവ വാഹിനിയുടെ സംസ്ഥാന പ്രസിഡന്റ് രാകേഷ് റായിയെ വഹിച്ച കാറാണ് അസംഗഡിലെ മെഹ് നഗർ പ്രദേശത്ത് വച്ച് ഞായറാഴ്ച രാത്രി ആക്രമിച്ചത്.
ആക്രമണത്തിൽ നിന്ന് രാകേഷ് റായ് തലനാരിയ്ക്ക് രക്ഷപ്പെട്ടെങ്കിലും കല്ലേറില്‍ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു.
സംഭവം നടന്നയുടനെ പോലീസിനെ വിവരം അറിയിച്ചു. ഹിന്ദു യുവ വാഹിനി നേതാവിന്റെ യാത്രയെക്കുറിച്ച് അക്രമികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. കാത്തിരുന്ന അക്രമികള്‍ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.
യോഗി ആദിത്യനാഥാണ് ഹിന്ദു യുവ വാഹിനി സ്ഥാപിച്ചത്.
ജൌൻപൂരിലെ കെക്രത്ത് പ്രദേശത്തെ സെൻപൂർ ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു രാകേഷ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
കനാലിന് സമീപമുള്ള സ്ഥലത്ത് നിന്ന് കല്ലും കുറച്ച് പാദരക്ഷകളും കണ്ടെത്തിയതായി അസംഗഡ് പോലീസ് സൂപ്രണ്ട് ത്രിവേണി സിംഗ് പറഞ്ഞു.
Post Your Comments