ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 2000 കോടി കള്ളപ്പണം കൈവശമുണ്ടെന്ന് തട്ടിപ്പ് സംഘം. തട്ടിപ്പ് സംഘത്തിന്റെ വാദം പൊലീസിനെ അമ്പരപ്പിച്ചു
ജയലളിതയുടെ 2000 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പുകാര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇത് അസാധുവാക്കിയ 500 രൂപയുടെ നോട്ടുകളിലായിട്ടാണ് ഉള്ളതെന്നും ഇവര്‍ തട്ടിപ്പ് നടത്താനിരുന്നയാളോട് പറഞ്ഞതായിട്ടാണ് വിവരം. നാലംഗ സംഘമാണ് തട്ടിപ്പിന് പിന്നിലുള്ളത്. ഇവര്‍ കര്‍ണാടകത്തിലെ കോളാര്‍ നിന്നുള്ളയാള്‍ക്ക് ഒരു കോടി രൂപ അസാധുവാക്കിയ നോട്ട് നല്‍കാമെന്നും അതിന് പകരമായി 30 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇസ്മായില്‍, അസ്ലം, സലീം, ആരിഫ് എന്നിവരാണ് തട്ടിപ്പിന് പിന്നിലുള്ളതെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ ചെന്നൈയില്‍ നിന്നുള്ളവരാണ്. എന്നാല്‍ കോളാര്‍ നിന്നുള്ളയാള്‍ ഇത്രയും തുക നല്‍കിയിട്ടില്ലെന്നാണ് സൂചന.
കോളാറില്‍ നിന്നുള്ള ഹബീബ് റഹ്മാന്‍ തട്ടിപ്പിനിരയായതായി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ അഞ്ച് ലക്ഷം രൂപ ജയലളിതയുടെ പേരില്‍ ഈ സംഘം തട്ടിയെന്നാണ് പരാതി. അതേസയം പ്രതികള്‍ ജയലളിതയുമായി വളരെ അടുപ്പമുള്ളവരാണെന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ ഇസ്മായിലും അസ്ലം ജയലളിതയുടെ അടുത്തയാളുകളാണെന്നും റഹ്മാനോട് പറഞ്ഞതായി പരാതിയില്‍ പറയുന്നുണ്ട്. ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത തരം തട്ടിപ്പാണിതെന്ന് പോലീസ് പറയുന്നു. ജയലളിത ഇവരെ വിശ്വസിച്ചിരുന്നത് കൊണ്ടാണ് 2000 കോടിയുടെ കള്ളപ്പണം ഇവര്‍ക്ക് നല്‍കിയതെന്നാണ് അവകാശപ്പെടുന്നത്.
ഹബീബിനാണ് ഇവര്‍ 30 ലക്ഷത്തിന് പകരമായി ഒരു കോടി അസാധു നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞത്. 30 ലക്ഷം രൂപ മുഴുവന്‍ രണ്ടായിരം നോട്ടുകളായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ആദ്യ ഘഡുവായി താന്‍ അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയതായി ഹബീബ് പോലീസിനോട് പറഞ്ഞു. ഇവര്‍ ഒരുകോടി രൂപ ഇവര്‍ ഹബീബിന്റെ കാറില്‍ വെച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇവര്‍ കടന്നുകളഞ്ഞതായി ഹബീബ് പരാതിയില്‍ പറയുന്നു. അതേസമയം തട്ടിപ്പ് സംഘത്തിനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments