KeralaLatest NewsNews

കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം പൊളിച്ച് കലക്ടര്‍

പത്തനംതിട്ട: കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ലെന്ന റാന്നി സ്വദേശികളുടെ വാദം പൊളിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന്് വിമാനത്താവളത്തിലോ നാട്ടില്‍ എത്തിയ ശേഷമോ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ യുവാവ് പറഞ്ഞത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വയം കാറോടിച്ച് ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്നും യുവാവ് പറഞ്ഞിരുന്നു. എന്നാല്‍ രോഗം ലക്ഷണം മറച്ച് വച്ചിരുന്നില്ല എന്ന വാദമാണിപ്പോള്‍ കളക്ടര്‍ പൊളിച്ചടുക്കിയത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെട്ടപ്പോഴാണ് രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 29 ന് നാട്ടില്‍ എത്തിയ ഇവര്‍ ആറാം തീയതിയാണ് ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധു അസുഖ ബാധിതനായതിന് ശേഷം ഞങ്ങള്‍ ലിങ്ക് കണ്ടെത്തി ബന്ധപ്പെട്ടവെന്നും പിഎച്ച്സി ഉദ്യോഗസ്ഥര്‍ വിളിച്ച് സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന് മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ നിന്ന് ഡോളോ വാങ്ങിയിരുന്നു. ഇത് കണ്ടെത്തി വീണ്ടും പിഎച്ച്സി ഡയറക്ടര്‍ ബന്ധപ്പെട്ടു. ഡോളോ വാങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ശരിയാണ് പനിയുണ്ട്, തൊണ്ടവേദനയുണ്ടെന്ന് ഇയാള്‍ സമ്മതിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

കൊറോണ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ്. എന്നിട്ടും ഇത്രയും വിഷയം നടന്നിട്ട്, മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ജില്ലാ ഭരണകൂടത്തെയോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനെയോ ബന്ധപ്പെട്ടിരുന്നെങ്കില്‍ ഇത്രയും വ്യാപിക്കുന്നത് ഒഴിവാക്കാമായിരുന്നു. എന്നിട്ടും ആംബുലന്‍സില്‍ വരാന്‍ തയ്യാറായില്ല. സ്വന്തം വാഹനത്തില്‍ വരാനാണ് അവര്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രോഗബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ലെന്നുമാണ് രോഗ ബാധിതനായ യുവാവ് വ്യക്തമാക്കിയത്. അതേസമയം, പുനലൂരുള്ള ബന്ധുവീട്ടില്‍ പോയിരുന്നെന്നും യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാലും മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നേയുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button