റോം:ജീവനുകള്‍ പിന്നെയും കവര്‍ന്ന് കൊറോണ വൈറസ്. 109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. കൊറോണ മറ്റ് രാജ്യങ്ങളിലേക്ക് കൂടി പടരുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. ചൈനയില്‍ മരണ നിരക്കിന് കുറവുണ്ടെങ്കിലും ഇറ്റലിയില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 366 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും 7,375 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇറാനില്‍ മരണസംഖ്യ 194 ആയി. ഇതുവരെ 6566 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ എയര്‍വേസ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയില്‍ മരണസംഖ്യ 22 ആയി. 539പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഒറോഗോണ്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഈജിപ്റ്റ് ഇറാന്‍, ഇറാക്ക്, ലെബനന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് ഖത്തറും ഇന്നലെ മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം പൂനൈയില്‍ രണ്ട് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിതീകരിച്ചതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 46 ആയി.
Post Your Comments