പത്തനംതിട്ട: കൊറോണ ബാധയുമായി ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 തിരിച്ചറിഞ്ഞു. ഇവരുമായി നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും നിരീക്ഷണത്തില്‍ കഴിയേണ്ട 449 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 719 പേരാണ് ഇത്തരത്തിൽ നിരീക്ഷണത്തിലുള്ളത്. 14 പേര് മറ്റു തരത്തില്‍ നിരീക്ഷത്തിലുള്ളവരാണ്. മൊത്തം 733 പേരാണു ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. പ്രത്യേക മെഡിക്കല്‍ സംഘം എട്ടു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 12 പേരും കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ നാലുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും അടക്കം 18 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം, പുതിയതായി 12 സാമ്പിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് ഒൻപത്, അടൂരില്‍ നിന്ന് രണ്ട്, കോഴഞ്ചേരിയില്‍ നിന്ന് ഒരു സാമ്പിള്‍ എന്നിങ്ങനെയാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
Post Your Comments