Latest NewsNewsIndia

മന്ത്രിമാരെ പുറത്താക്കണം; മധ്യപ്രദേശ് മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞത്

ഇന്നലെ മുതൽ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാർ അജ്ഞാതകേന്ദ്രത്തിലാണെന്നാണ്‌ റിപ്പോർട്ട്

ഭോപ്പാൽ: രാഷ്ട്രീയ പ്രതിസന്ധിയിൽ വലയുന്ന മധ്യപ്രദേശ് സർക്കാരിലെ ആറു മന്ത്രിമാരെ പുറത്താക്കണമെന്ന് മദ്ധ്യപ്രദേശ് ഗവർണറോട് മുഖ്യമന്ത്രി കമൽ നാഥ് ആവശ്യപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്തിമാരാണ് ഇവർ.

ഇന്നലെ മുതൽ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാർ അജ്ഞാതകേന്ദ്രത്തിലാണെന്നാണ്‌ റിപ്പോർട്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായതോടെയാണ് മന്ത്രിമാരെ പുറത്താക്കണമെന്ന് കമൽ നാഥ് ആവശ്യപ്പെട്ടത്.

നേരത്തെ മന്ത്രിസഭയിലെ ബാക്കി മന്ത്രിമാർ രാജിവെച്ചിരുന്നു. മന്ത്രിസഭ പുന:സംഘടനയ്ക്ക് വേണ്ടിയായിരുന്നു മന്ത്രിമാരെ രാജിവെപ്പിച്ചത്. ഇടഞ്ഞു നിൽക്കുന്ന എം.എൽ.എമാരെ ഉൾക്കൊള്ളിക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതോടെ ശ്രമങ്ങളെല്ലാം പാഴായി. അതേസമയം 14 എം.എൽ.എമാരും കോൺഗ്രസിൽ നിന്ന് രാജിവെച്ചതായാണ് റിപ്പോർട്ടുകൾ.

ALSO READ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്; മുഖ്യമന്ത്രി കമൽ നാഥ് രാജിവച്ചേക്കുമെന്ന് സൂചന

ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡയേയും സന്ദർശിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സിന്ധ്യയെ പുറത്താക്കിയെന്ന് കോൺഗ്രസും പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button