തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും കേന്ദ്ര വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ബിജെപി പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 30ന് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍ അധ്യക്ഷനായശേഷമുള്ള ആദ്യ കോര്‍കമ്മിറ്റിയുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
പോലീസ് അഴിമതി, സിഎജി കണ്ടെത്തല്‍, തോക്ക് വെടിയുണ്ട എന്നിവ കാണാതായത്, കെല്‍ട്രോണ്‍ മറയാക്കി നടക്കുന്ന ഭീകര കൊള്ള, ഇതിലുള്ള മുഖ്യമന്ത്രി ഓഫീസിന്റെ പങ്ക് എന്നിവ മുന്‍ നിര്‍ത്തിയാണ് ബിജെപി വിവിധ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനം വന്‍ തോതില്‍ കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന വ്യാജപ്രചാരണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പിഎംഎവൈ റൂറല്‍ പദ്ധതി പൂര്‍ണമായി സംസ്ഥാനം അട്ടിമറിച്ചു. പട്ടികയില്‍ പ്രസിദ്ധീകരിച്ച പേരുകള്‍ വരെ സംസ്ഥാനം തിരുത്തലുകള്‍ വരുത്തി. കേന്ദ്ര ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ച് കേന്ദ്ര വിരുദ്ധ സമീപനമാണ് സംസ്ഥാനം കൈകൊള്ളുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന കള്ള പ്രചാരണം തുറന്നു കാട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി കര്‍മ്മപദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്തി രണ്ട് സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. റൂറല്‍-അര്‍ബണ്‍ ജില്ലാ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിനെ പ്രത്യേകം തിരിച്ചാണ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. ഈ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും. വരാന്‍ പോകുന്ന കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞതായി സിരേന്ദ്രന്‍ പറഞ്ഞു. രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കുട്ടനാട് മണ്ഡലത്തിന്റെ ചുമതല പി. സുധീറിനും ചവറ മണ്ഡലത്തിന്റെ ചുമതല ജോര്‍ജ് കുര്യനുമാണ്. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകയും വ്യജപ്രചാരണങ്ങള്‍ നടത്തുന്നതിനുമെതിരെ വിവരശേഖരണം നടത്തി ലഘുലേഖകള്‍ തയ്യാറാക്കുകയും ജനസംമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും
Post Your Comments