KeralaLatest NewsNews

ബിവറേജസ്: തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം•കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്.എൽ 1 ചില്ലറ വിൽപനശാലകൾ അടച്ചിടാൻ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ചില്ലറ വിൽപനശാലകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായ തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രാചരണം നടക്കുന്നത്. വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളത്തിന്റെ പേരിലാണ് പ്രചാരണം. മാര്‍ച്ച് 31 വരെ വിദേശമദ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നാണ് പ്രചാരണം. ന്യൂസ് 18 ചാനലിന്റെ സ്ക്രീന്‍ഷോട്ടില്‍ ‘ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്ത് ചേര്‍ത്താണ് വ്യാജപ്രചരണം നടക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനലും വ്യക്തമാക്കിയിടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button