
കൊച്ചി•കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ ജ്യോതിരാദിത്യ സിന്ധ്യ വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല. സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ് ഈ കടുത്ത തീരുമാനമെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജയശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല.
ഗ്വാളിയോർ രാജകുടുംബാംഗം, മഹാറാണ ജിവാജി റാവുവിന്റെ പൗത്രൻ, മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ, കശ്മീർ മഹാരാജാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ കരൺ സിങ്ങിന്റെ മരുമകൻ; എല്ലാത്തിനും ഉപരി രാഹുൽഗാന്ധിയുടെ വിശ്വസ്തൻ.
തറവാട്ടു മണ്ഡലമായ ഗുണെയിൽ തോറ്റതു മുതൽ രാജകുമാരൻ അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് കൂടി കിട്ടാതെ വന്നപ്പോൾ അസാരം മുഷിഞ്ഞു. അഹിംസാ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, താമരപ്പൂങ്കാവനത്തിൽ താമസം ഉറപ്പിച്ചു.
തെറ്റിദ്ധരിക്കരുതേ, സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ് ഈ കടുത്ത തീരുമാനം.
Post Your Comments