Latest NewsIndiaNews

രാഷ്ട്രീയ പ്രതിയോഗികളോട് മാന്യമായി പ്രതികരിക്കുന്നത് എങ്ങനെയെന്ന് യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കണം . അഡീഷണൽ ചീഫ് സെക്രട്ടറി (ഇൻഫർമേഷൻ) അവാനിഷ് അവസ്തി

ലക്നൌ :കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അലഹബാദ് സന്ദർശന വേളയുമായി ബന്ധപ്പെട്ട് സമാജ് വാദി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ് പാർട്ടി നേതാവ് അഖിലേഷ് യാദവിനോട് നടത്തിയ ടെലിഫോണിക് സംഭാഷണത്തിന്റെ വിശദാംശങ്ങൾ പങ്കു വച്ചുക്കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി (ഇൻഫർമേഷൻ) പറഞ്ഞതാണ് ഇത് . ഫെബ്രുവരി 29 ന് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ചില   എസ് പി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങൾ ഊരി പ്രധാനമന്ത്രിക്കെതിരെ വീശുകയും ചെയ്തിരുന്നു . ഇതിൽ കടുത്ത ആശങ്ക അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അഖിലേഷിനോട് സംസാരിച്ചത് .

മുഖ്യമന്ത്രിയുടെ സംഭാഷണം അഖിലേഷ് യാദവിന്റെ ശ്രദ്ധ ക്ഷണിച്ചതായി സമാജ്‌വാദി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ സംഘത്തിന് കർശന നടപടി സ്വീകരിക്കാമെന്നും പരിപാടി തടസ്സപ്പെടുത്താൻ പാർട്ടി അണികളോട് നിർദേശിച്ചിട്ടിലെന്നും സമാജ്‌വാദി പാർട്ടി വ്യക്തമാക്കി . ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. എല്ലാ രാഷ്ട്രീയ പ്രവർത്തകരും തങ്ങളുടെ പാർട്ടിയുടെ അന്തസ്സ് നിലനിർത്തുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് എസ്പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button