Latest NewsNewsIndia

ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് കുരുക്കിലായി; യോഗി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ലക്‌നൗ: ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് കുരുക്കിലായി യോഗി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ പേരുവിവരവും ചിത്രങ്ങളടക്കമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് വെട്ടിലായത്. ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശ് പൊലീസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ലഖ്നൗവിലെ വിവിധയിടങ്ങളില്‍ ‘ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍’ എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കസുകള്‍ പരിഗണിക്കവെയാണ് വിമര്‍ശനം. തികഞ്ഞ അന്യായമാണ് സര്‍ക്കാര്‍ കണിച്ചതെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറലാണ് ഇതെന്നും കോടതി വിമര്‍ശിച്ചു.

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഏകദേശം അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ട്. ഇതിനെതിരെ നിരവധി പേരാണ് മാനനഷ്ടക്കസുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button